സെന്‍കുമാറിനെ ഡി.ജി.പിയാക്കിയത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്-രമേശ് ചെന്നിത്തല

തിരുവനന്തപുരം: ടി. പി സെന്‍കുമാറിനെ ഡി.ജി.പിയാക്കിയത് ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ തെറ്റായിരുന്നു അതെന്നും അതില്‍ താനിപ്പോള്‍ പശ്ചാത്തപിക്കുന്നെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റൊരു ഉദ്യോഗസ്ഥനെ മറികടന്നാണ് സെന്‍കുമാറിനെ ഡി.ജി.പിയാക്കിയത്. ആ തീരുമാനം വലിയ അബദ്ധവും അപരാധവുമായി. സെന്‍കുമാറിനെ ഡി.ജി.പിയാക്കിയത് ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ തെറ്റാണ്.

ആ തീരുമാനം എടുത്തതിന്റെ ദുരന്തം നമ്മളെല്ലാവരും ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഒരു മലയാളി ഡി.ജി.പി ആകട്ടെ എന്നു കരുതി ചെയ്തതാണ്. ഇപ്പോള്‍ താന്‍ അതില്‍ പശ്ചാത്തപിക്കുന്നെന്നും ചെന്നിത്തല പറഞ്ഞു.

SHARE