മുഖ്യമന്ത്രി നിതിന്‍ ഗഡ്കരിയെ കണ്ടു; കീഴാറ്റൂര്‍ ചര്‍ച്ചയായില്ല

ന്യൂഡല്‍ഹി: ദേശീയപാത വികസനത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തി. തലപ്പാടി-നീലേശ്വരം ദേശീയപാത വികസനം ഇരുവരും ചര്‍ച്ച ചെയ്തു. സ്ഥലമേറ്റെടുത്താല്‍ മറ്റു നടപടികള്‍ വേഗത്തിലാക്കുമെന്ന് ഗഡ്കരി ഉറപ്പ് നല്‍കി.

അതേസമയം കീഴാറ്റൂര്‍ സമരത്തെക്കുറിച്ച് ചര്‍ച്ചയൊന്നും നടന്നില്ല. കീഴാറ്റൂരില്‍ ആകാശപ്പാതയുടെ സാധ്യത തേടി പിണറായി വിജയന്‍ ഗഡ്കരിയെ കാണുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച ഒരു ചര്‍ച്ചയും കൂടിക്കാഴ്ചയില്‍ നടന്നില്ലെന്നാണ് വിവരം.