അമ്മയോടൊപ്പം ഓഫീസിലെത്തിയ നാലര വയസുകാരന്‍ കുഴിയില്‍ വീണുമരിച്ചു

തളിപ്പറമ്പ്: അവധി ദിവസം അമ്മയോടൊപ്പം ഓഫീസിലെത്തിയ മകന്‍ കുഴിയില്‍ വീണ് മുങ്ങി മരിച്ചു. കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകന്‍ തളിപ്പറമ്പ് കുപ്പം സ്വദേശി പി.വി രഘുനാഥിന്റെയും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ജേര്‍ണലിസം വിഭാഗം ഓഫീസ് അസിസ്റ്റന്റ് തളിപ്പറമ്പ് സ്മിതയുടെയും മകന്‍ ദര്‍ശ് (നാലര) ആണ് മരിച്ചത്.
ഇന്നലെ അവധി ദിവസമായതിനാല്‍ സ്മിത ദര്‍ശിനേയും കൂട്ടിയാണ് ഓഫീസിലെത്തിയത്. പുറത്ത് കളിക്കാന്‍ പോയ കുട്ടി ലിഫ്റ്റ് സ്ഥാപിക്കാനെടുത്ത കുഴിയില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു. ഉച്ചക്ക് ശേഷം രണ്ടോടെയാണ് കുട്ടിയെ കുഴിയില്‍ കണ്ടെത്തിയത്. ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂള്‍ യുകെജി വിദ്യാര്‍ത്ഥിയാണ്. ഏക സഹോദരി വിദ്യാര്‍ത്ഥിനി ദിയ.