ചൈനയില്‍ കൊറോണ വൈറസ് പടരുന്നു; ഇതുവരെ മരണം 56

വുഹാന്‍: ചൈനയില്‍ ഇതുവരെ കൊറോണ വൈറസ് ബാധയേറ്റു മരിച്ചവരുടെ എണ്ണം 56 ആയി. രാജ്യത്ത് 2000 പേര്‍ക്ക് വൈറസ് ബാധിച്ചതായി ചൈനീസ് അധികൃതര്‍ ഞായറാഴ്ച വ്യക്തമാക്കി. കുറഞ്ഞത് 688 കേസുകളെങ്കിലും റിപ്പോര്‍ട്ട് ചെയ്തതായും ചൈന നാഷനല്‍ ഹെല്‍ത്ത് കമ്മിഷന്‍ പ്രതികരിച്ചു. ചൈനയിലെ ഹുബെയിലാണ് ഇതില്‍ 13 മരണവും. ചൈനീസ് നഗരമായ ഷാങ്ഹായില്‍ കൊറോണ ബാധിച്ചുള്ള ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു.

ഹുബെയില്‍ ആകെ മരിച്ചവരുടെ എണ്ണം 52 ആണ്. ഡിസംബര്‍ അവസാനത്തോടെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധയില്‍ ഹുബെയിലെ പലയിടത്തായി 323 പുതിയ കേസുകളാണു റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ദേശീയ തലത്തില്‍ ആകെ 1975 പേര്‍ക്കു വൈറസ് ബാധയേറ്റതായും ചൈന പ്രതികരിച്ചു. വുഹാനും പ്രവിശ്യയിലെ ഒരു ഡസനിലേറെ നഗരങ്ങളും പൂര്‍ണമായും നിശ്ചലമായ അവസ്ഥയിലാണ്. ചൈനീസ് പുതുവര്‍ഷ ആഘോഷങ്ങളും മാറ്റിവച്ചു.

SHARE