ഇന്ത്യയില്‍ കോവിഡ് വ്യാപിക്കുന്നു; പൗരന്മാരെ തിരിച്ചു കൊണ്ടു പോകാന്‍ ചൈന നടപടി തുടങ്ങി

ഇന്ത്യയില്‍ കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലുള്ള ചൈനീസ് പൗരന്മാരെ അടിയന്തരമായി തിരിച്ചു കൊണ്ടു പോകാന്‍ ചൈന നടപടി തുടങ്ങി. ഇന്ത്യയിലുള്ള ചൈനീസ് പൗരന്മാര്‍ 27നു മുന്‍പ് എംബസിയെ വിവരം അറിയിക്കണം. എംബസിയുടെ വെബ്‌സൈറ്റിലാണ് ഇതു സംബന്ധിച്ച് നോട്ടിസ് പുറപ്പെടുവിച്ചത്.

ഇന്ത്യയിലുള്ള വിദ്യാര്‍ഥികള്‍, വിനോദസഞ്ചാരികള്‍, വ്യവസായികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെയുള്ളവരെല്ലാം പ്രത്യേക വിമാനത്തിനു ടിക്കറ്റ് ബുക്ക് ചെയ്യണമെന്നാണ് അറിയിപ്പ്. യാത്ര ചെയ്യുന്നവര്‍ എല്ലാ നിര്‍ദേശങ്ങളും പാലിക്കണം. കോവിഡ് രോഗികള്‍ എറ്റവും കൂടുതലുള്ള രാജ്യങ്ങളില്‍പത്താം സ്ഥാനത്തായിരുന്നു. ഇറാനെ മറികടന്നാണ് ഇന്ത്യ പത്താമതെത്തിയത്.

SHARE