ചൈനയില്‍ രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; മുന്നറിയിപ്പുമായി അധികൃകര്‍

ചൈനയില്‍ പുതുതായി 32 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ചൈനീസ് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു. പ്രകടമായ രോഗലക്ഷണങ്ങള്‍ ഒന്നുമില്ലാത്ത 30 പേരിലും രോഗം കണ്ടെത്തിയിട്ടുണ്ട്. ഞായറാഴ്ച 39 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. പുതുതായി രോഗം കണ്ടെത്തിയവരില്‍ ബഹുഭൂരിപക്ഷവും വിദേശത്തുനിന്ന് എത്തിയവരാണ്. രോഗം സ്ഥിരീകരിച്ച പലര്‍ക്കും ലക്ഷണങ്ങളൊന്നുമില്ലാത്തത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

കൊറോണ വൈറസ് ബാധയുടെ രണ്ടാം തരംഗമാണ് വീശുന്നതെന്ന ആശങ്കയാണ് ആരോഗ്യപ്രവര്‍ത്തകര്‍ മുന്നോട്ടുവെക്കുന്നത്. രണ്ടാംഘട്ടത്തില്‍ പുതുതായി രോഗം കണ്ടെത്തിയവരുടെ എണ്ണം 951 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതോടൊപ്പം രോഗലക്ഷണമില്ലാത്ത കോവിഡ് ബാധിതരാണ് മിക്കവരും എന്നതാണ് ആരോഗ്യപ്രവര്‍ത്തകരെ കുഴയ്ക്കുന്നത്.വ്യവസായിക പ്രദേശമായ ഗുവാങ്‌ഡോങ് പ്രവിശ്യയിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരികെ രാജ്യത്തെത്തിക്കാന്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ അയയ്ക്കുകയാണ് ചൈനയിപ്പോള്‍. ഇതുവഴിയെത്തുന്നവര്‍ക്കാണ് ഇപ്പോള്‍ കൂടുതലും രോഗം സ്ഥിരീകരിക്കുന്നത്.

SHARE