ആപ്പ് നിരോധനം; പ്രതികരണവുമായി ചൈന

ബെയ്ജിങ്:ടിക് ടോക്ക് ഉള്‍പ്പടെ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച ഇന്ത്യന്‍ നടപടിയോട് പ്രതികരിച്ച് ചൈന. ഇന്ത്യയുടെ നടപടിയില്‍ കടുത്ത ഉത്കണ്ഠയുണ്ടെന്നും സാഹചര്യം പരിശോധിച്ചുവരികയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയന്‍ പറഞ്ഞു. ചൈനീസ് ബിസിനസുകള്‍ പിന്തുണയക്കാനുള്ള ഉത്തരവാദിത്തം ഇന്ത്യയ്ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നലെയാണ് സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ആപ്പുകള്‍ക്ക് ഇന്ത്യ നിരോധനമേര്‍പ്പെടുത്തിയത്. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി. ഇന്ത്യയുടെ തുടര്‍ന്ന് ഉപയോക്താക്കളുടെ വിവരങ്ങള്‍ തങ്ങള്‍ ചൈനീസ് സര്‍ക്കാരിന് നല്‍കുന്നില്ലെന്ന് ടിക്ടോക് പ്രസ്താവന ഇറക്കിയിരുന്നു.

SHARE