സംസ്ഥാനത്തെ കോളേജുകളിലെ അധ്യയന സമയം മാറുന്നു

സംസ്ഥാനത്തെ കോളേജുകളിലെ അധ്യയന സമയം മാറ്റുന്ന കാര്യം പരിഗണനയിലെന്ന് വിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍. ക്ലാസ് സമയം രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ എന്ന രീതിയിലേക്ക് മാറ്റാനാണ് സാധ്യത. നിലവില്‍ പത്ത് മുതല്‍ നാല് വരെയാണ് ക്ലാസ് സമയം.

വിദേശ സര്‍വകലാശാലകളിലും കോളേജുകളിലുമെല്ലാം രാവിലെ നേരത്തെ ക്ലാസുകള്‍ തുടങ്ങുന്ന രീതിയാണ് പിന്തുടരുന്നത്. പഠനത്തോടൊപ്പം പാര്‍ട്ടൈമായി ജോലി ചെയ്യാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഈ രീതി പ്രയോജനപ്പെടുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.അധ്യാപക വിദ്യാര്‍ത്ഥി സംഘടനാ ഭാരവാഹികള്‍, മാനേജ്‌മെന്റ് പ്രതിനിധികള്‍ തുടങ്ങി എല്ലാവരുടെയും യോഗം വിളിച്ച് ചേര്‍ത്ത് സമയക്രമ മാറ്റത്തില്‍ അഭിപ്രായം തിരക്കും. ഇത് സംബന്ധിച്ച് ധാരണയിലെത്താനായാല്‍ അടുത്ത വര്‍ഷം മുതല്‍ തന്നെ പുതിയ സമയക്രമം നടപ്പില്‍ വരുത്താനാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു.

SHARE