കൊച്ചി വിമാനത്താവളം ബുധനാഴ്ച തുറക്കും

 

കൊച്ചി: മഹാപ്രളയത്തെ തുടര്‍ന്ന് രണ്ടാഴ്ച്ചയായി പ്രവര്‍ത്തനം നിര്‍ത്തി വച്ച കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം ബുധനാഴ്ച്ച യാത്രക്കാര്‍ക്കായി വീണ്ടും തുറക്കും. ബുധനാഴ്ച്ച ഉച്ചക്ക് രണ്ടു മണിമുതല്‍ വിമാനത്താവളത്തില്‍ നിന്ന് എല്ലാ ആഭ്യന്തരഅന്താരാഷ്ട്ര സര്‍വീസുകളും പൂര്‍ണ തോതില്‍ പുനരാരംരഭിക്കുമെന്ന് സിയാല്‍ അറിയിച്ചു. നിലവിലെ ഷെഡ്യൂള്‍ പ്രകാരം തന്നെയായിരിക്കും വിമാന സര്‍വീസുകള്‍. യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യം എല്ലാ വിമാന കമ്പനികളുടെയും വെബ്‌സൈറ്റുകളില്‍ പുനക്രമീകരിച്ചിട്ടുണ്ട്. നെടുമ്പാശേരി വിമാനത്താവളം തുറക്കുന്നതോടെ കൊച്ചി നേവല്‍ ബേസ് വിമാനത്താവളത്തിലെ യാത്ര സര്‍വീസുകള്‍ നാളെ ഉച്ച മുതല്‍ അവസാനിപ്പിക്കും. യാത്രക്കാരുടെ ബുദ്ധിമുട്ട് ലഘൂകരിക്കുന്നതിന് കഴിഞ്ഞ 20നാണ് നേവല്‍ ബേസില്‍ നിന്ന് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ആഭ്യന്തര സര്‍വീസുകള്‍ തുടങ്ങിയത്.
കഴിഞ്ഞ 15നാണ് കനത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിയത്‌

SHARE