ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും


ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ പരസ്യ പ്രചാരണം തീരാന്‍ നാലു ദിവസം ശേഷിക്കെ പ്രകടന പത്രിക പുറത്തിറക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. ഇന്ന് ഉച്ചക്ക് 12മണിക്ക് ഡല്‍ഹിയിലെ പിസിസി ഓഫീസിലാണ് ചടങ്ങ്. ആം ആദ്മി റിപ്പോര്‍ട്ട് കാര്‍ഡും ബിജെപി പ്രകടന പത്രികയും നേരത്തെ പുറത്തിറക്കിയിരുന്നു.

വയോജനങ്ങള്‍ക്ക് 5,000 രൂപ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ ഉണ്ടാകുമെന്നാണ് സൂചനകള്‍. നേരത്തെ ഡല്‍ഹിയുടെ മനസ്സ് കോണ്‍ഗ്രസിന് ഒപ്പം എന്ന പരിപാടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ജനങ്ങളുടെ മനസ്സറിഞ്ഞ് പ്രകടനപത്രിക തയാറാക്കല്‍ ആയിരുന്നു ലക്ഷ്യം.