രാജസ്ഥാനില്‍ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം

രാജസ്ഥാനില്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റം. നിലവില്‍ കോണ്‍ഗ്രസ് 341 വാര്‍ഡുകളില്‍ വിജയിച്ചിട്ടുണ്ട്.
വോട്ടെണ്ണല്‍ പുരോഗമിക്കുന്ന 293 വാര്‍ഡുകളില്‍ കോണ്‍ഗ്രസും ബിജെപി 212 വാര്‍ഡിലും ലീഡ് ചെയ്യുന്നുണ്ട്.

മൂന്നു നഗര്‍ നിഗം, 19 നഗര്‍ പരിഷത്ത്, 27 നഗര്‍ പാലിക എന്നിവടങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 2105 കൗണ്‍സിലര്‍മാരെയാണ് തിരഞ്ഞെടുക്കുന്നത്. 7942 സ്ഥാനാര്‍ഥികളാണ് രംഗത്തുണ്ടായിരുന്നത്. ബാരന്‍, ബാര്‍മര്‍, ചിത്തോര്‍ഗഡ്, ജയ്‌സാല്‍മീര്‍, ജുന്‍ജുനു, കോട്ട, സികാര്‍, രാജസമന്ദ്, സിരോഹി എന്നീ ജില്ലകളില്‍ കോണ്‍ഗ്രസ് മികച്ച നേട്ടമുണ്ടാക്കി.രാജസമന്ദ് ജില്ലയിലെ അമേട്ടില്‍ ചരിത്രത്തിലാദ്യമായി കോണ്‍ഗ്രസ് ഭരണം പിടിച്ചു. ലഭിക്കുന്ന കണക്ക് പ്രകാരം ബിജെപിക്ക് അവരുടെ കോട്ടകളിലെല്ലാം കനത്ത തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്.