ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ്

ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാനൊരുങ്ങി കോണ്‍ഗ്രസ്. പൗരത്വ ഭേദഗതി കൂടാതെ പൗരത്വ രജിസ്ട്രറിനെതിരെയും പ്രമേയത്തില്‍ എതിര്‍ക്കുമെന്നാണ് റിപ്പേര്‍ട്ടുകള്‍ പുറത്ത് വരുന്നത്. എ.എന്‍.ഐയാണ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ പുറത്ത് വിട്ടത്.

പൗരത്വ ഭേഗദതി നിയമം ഇന്ത്യക്കാരെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്ന് സോണിയ ഗാന്ധി കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി യോഗത്തില്‍ പ്രതികരിച്ചിരുന്നു.
സി.എ.എ വിവേചനപരവും ഭിന്നിപ്പിക്കുന്നതുമായ നിയമമാണ്. അതിന്റെ പൈശാചികമായ ഉദ്ദേശ്യം ദേശസ്‌നേഹികള്‍ക്കും മതേതരത്വത്തില്‍ വിശ്വസിക്കുന്നതുമായ എല്ലാ ഇന്ത്യക്കാര്‍ക്കും വളരെ വ്യക്തമായിട്ടറിയാം സോണ്യ ഗാന്ധി പറഞ്ഞു.

SHARE