കൊറോണ; കോഴിക്കോട് 350 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കൊറോണ ബാധയുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ പുതുതായി 350 പേര്‍ കൂടി നിരീക്ഷണത്തില്‍. മെഡിക്കല്‍ കോളേജില്‍ 19 പേരും ബീച്ച് ആശുപത്രിയില്‍ 27 പേരും ഉള്‍പ്പെടെ ആകെ 46 പേര്‍ ഐസോലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. മെഡിക്കല്‍ കോളേജില്‍ നിന്ന് രണ്ടുപേരെ ഡിസ്ചാര്‍ജ് ചെയ്തു.

ആറ് സ്രവസാമ്പിളുകളാണ് ഇന്ന് പരിശോധനക്ക് അയച്ചത്. ഇതുവരെ അയച്ച ആകെ 225 സാമ്പിളുകളില്‍ 190 എണ്ണത്തിന്റെ ഫലം ലഭിച്ചപ്പോള്‍ 182 എണ്ണം നെഗറ്റീവാണ്. ആകെ ലഭിച്ച പോസിറ്റീവ് കേസുകളില്‍ 5 പേര്‍ കോഴിക്കോട് സ്വദേശികളും 2 പേര്‍ കാസര്‍കോഡ് സ്വദേശികളും ഒരാള്‍ കണ്ണൂര്‍ സ്വദേശിയുമാണ്. ജില്ലാ കളക്ടര്‍ സാംബശിവറാവു നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലൂടെ പഞ്ചായത്തുതല ജാഗ്രതാസമിതിയുമായി കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു.

SHARE