കൊറോണ; ഇറ്റലിയില്‍ മരണം 197 ആയി

കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം ഇറ്റലിയില്‍ 197 ആയി. കഴിഞ്ഞ ദിവസം മാത്രം 49 പേരാണ് മരിച്ചത്. ഇതുവരെ 4,600 പേരെ രോഗം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജ്യത്തിന്റെ വടക്കന്‍ മേഖലയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍.

ചൈനയ്ക്ക് പുറത്ത് ഏറ്റവുമധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇറ്റലിയിലാണ്. രോഗബാധ തടയുന്നതിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. സ്‌കൂളുകള്‍ പത്തുദിവസത്തേക്ക് അടച്ചു. ഫുട്‌ബോള്‍ അടക്കമുള്ള കായികവിനോദങ്ങള്‍ കാണികളുടെ അഭാവത്തില്‍ നടത്തണമെന്നാണ് നിര്‍ദേശം.

കൊറോണ വൈറസ് ബാധിതരുടെ എണ്ണം ആഗോളതലത്തില്‍ ഒരു ലക്ഷത്തിലധികമായി ഉയര്‍ന്നിട്ടുണ്ട്. ചൈനയില്‍ രോഗബാധ നിയന്ത്രണവിയേയമാകുന്നതിന്റെ സൂചനകള്‍ ലഭിക്കുന്നതിനിടയിലാണ് ലോകത്തെ പല സ്ഥലങ്ങളിലേക്കും കൊറോണ പടര്‍ന്നു പിടിക്കുന്നു എന്ന കാര്യം ഭീതിയിലാഴ്ത്തുന്നത്.

SHARE