രാജ്യത്തെ 10 കോവിഡ് ഗുരുതര മേഖലയില്‍ കാസര്‍ഗോഡും പത്തനംതിട്ടയും

രാജ്യത്തെ 10 കോവിഡ് ഗുരുതര മേഖലയില്‍ കേരളത്തില്‍ നിന്നുള്ള രണ്ട് ജില്ലകള്‍. കാസര്‍കോടും പത്തനംതിട്ടയും ഇടംപിടിച്ചു. ലിസ്റ്റില്‍ കാസര്‍കോട് നാലാമതും പത്തനംതിട്ട അഞ്ചാമതുമാണ്. കഴിഞ്ഞ 12 ദിവസത്തിനിടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം നൂറില്‍നിന്ന് ആയിരത്തിലേക്കുയര്‍ന്നു.

ഇന്ത്യയില്‍ 1251 പേര്‍ക്കാണ് ഇത് വരെ രോഗം ബാധിച്ചത്. 32 പേരാണ് ഇത് വരെ കൊറോണ വൈറസ് ബാധമൂലം മരിച്ചത്. ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡന്‍,ഡല്‍ഹി നിസ്സാമുദ്ദീന്‍, നോയിഡ, കാസര്‍കോഡ്,പത്തനംതിട്ട, മീററ്റ്, ഫില്‍വാഡ,അഹമ്മദാബാദ്, മുംബൈ, പൂണെ. എന്നിവിടങ്ങളാണ് രാജ്യത്തെ 10 കോവിഡ് ഗുരുതര മേഖലകള്‍.

SHARE