കൊറോണ; നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ ഒരു മാസം തടവ്

കോവിഡ് 19 നെ പകര്‍ച്ച വ്യാധി പട്ടികയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനം. കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങള്‍ക്കായാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. അടിയന്തര സാഹചര്യങ്ങളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എത്ര കടുത്ത നടപടികളും സ്വീകരിക്കാം. തടയുന്നവര്‍ക്കെതിരെ ഒരു മാസം വരെ തടവു ശിക്ഷ ലഭിക്കുന്ന കുറ്റം ചുമത്താം.

രോഗികളെ കസ്റ്റഡിയിലെടുക്കാനും രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാനും സാധിക്കും. രോഗാണു സാന്നിധ്യമുള്ള താത്കാലിക കെട്ടിടങ്ങള്‍ പൊളിക്കാം. 50 പേരിലേറെ കൂട്ടം കൂടി നില്‍ക്കരുത്. രോഗ ബാധിതര്‍ പൊതുജനങ്ങളുമായി ഇടപഴകുന്നതും പൊതു സ്ഥലങ്ങളില്‍ എത്തുന്നതും തടയാനും വ്യവസ്ഥയുണ്ട്.കോവിഡ് ബാധിത പ്രദേശങ്ങളില്‍ നിന്ന് എത്തുന്നവരുടെയും അവരുമായി ഇടപഴകുന്നവരുടെയും പട്ടിക തയാറാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു നിര്‍ദേശം നല്‍കി.

SHARE