സൗദിയില്‍ സന്ദര്‍ശക വിസക്കാര്‍ക്ക് താല്‍ക്കാലിക വിലക്ക്

റിയാദ്: വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശക വിസക്കാര്‍ക്ക് സൗദി താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി. സമീപ രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയതെന്ന് സൗദി വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിലക്ക് താല്‍ക്കാലികമാണെന്നും സ്ഥിതിഗതികള്‍ ആരോഗ്യവകുപ്പ് സൂക്ഷമമായി വിലയിരുത്തുന്നുണ്ടെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്‍, ഇറാഖ്, കുവൈത്ത് അടക്കമുള്ള രാജ്യങ്ങളില്‍ കഴിഞ്ഞ ദിവസം കൊറോണ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊറോണ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങള്‍ സന്ദര്‍ശിക്കരുതെന്നും സൗദി വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചു.

SHARE