കൊറോണ വൈറസ് ബാധിച്ച് മരണസംഖ്യ 1600 കടന്നു; ആശങ്ക അറിയിച്ച് ലോകാരോഗ്യ സംഘടന

ലോകത്തെ ഞെട്ടിച്ച കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 1600 കടന്നു. ചൈനയില്‍ രോഗബാധ കൂടുന്നതില്‍ ലോകാരോഗ്യ സംഘടന ആശങ്ക അറിയിച്ചു. 1700 ഓളം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആറ് മെഡിക്കല്‍ ജീവനക്കാരാണ് കൊറോണ മൂലം ഇതുവരെ ചൈനയില്‍ മരണപ്പെട്ടത്.

അതേസമയം കൊറോണ ബാധിച്ച് ഫ്രാന്‍സില്‍ കഴിഞ്ഞ ദിവസം എണ്‍പതുകാരന്‍ മരിച്ചിരുന്നു. ശ്വാസകോശത്തിന് വൈറസ് ബാധിച്ച ഇയാള്‍ പാരീസിലെ ഒരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. പെട്ടന്ന് ഇയാളുടെ നില മോശമാകുകയുമായിരുന്നുവെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മരിച്ചയാളുടെ മകള്‍ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ച മൂന്നുപേരില്‍ രണ്ടാമത്തെയാളും ആശുപത്രി വിടാനുള്ള ഒരുക്കത്തിലാണ്. വീട്ടിലേയ്ക്ക് മാറ്റുന്നുവെങ്കിലും നിരീക്ഷണം തുടരുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

SHARE