കൊറോണ ബാധിച്ച് ഏഷ്യക്ക് പുറത്ത് ആദ്യ മരണം; ഫ്രാന്‍സില്‍ എണ്‍പതുകാരന്‍ മരിച്ചു

കൊറോണ വൈറസ് ബാധിച്ച് ഏഷ്യക്ക് പുറത്ത് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. ഫ്രാന്‍സിലാണ് മരണം സ്ഥിരീകരിച്ചത്. വൈറസ് ബാധയേറ്റ് ചൈനീസ് ടൂറിസ്റ്റായ എണ്‍പതുകാരന്‍ മരിച്ചതായി ഫ്രഞ്ച് ആരോഗ്യ മന്ത്രി ആഗ്‌നസ് ബുസിന്‍ ശനിയാഴ്ച അറിയിച്ചു.

ജനുവരി അവസാനം മുതല്‍ പാരീസിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇദ്ദേഹം. വെള്ളിയാഴ്ചയോടെ ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു. വൈറസ് സ്ഥിരീകരിച്ച ആറ് പേര്‍കൂടി ഫ്രാന്‍സില്‍ ചികിത്സയിലുണ്ടെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കണക്കുകള്‍ പ്രകാരം ചൈനയില്‍ മാത്രം ഇതുവരെ 1523 പേര്‍ മരണപ്പെട്ടു.

SHARE