കൊറോണ വൈറസ്; സംസ്ഥാനത്ത് രണ്ട് പേര്‍ നിരീക്ഷണത്തില്‍

ചൈനയില്‍ നിന്ന് മടങ്ങിയെത്തിയ യുവാവിനെ പനിയെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. യുവാവിന്റെ സ്രവം പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് പരിശോധനയ്്ക്ക് അയയ്ക്കും. ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ഥി കോട്ടയത്തും നിരീക്ഷണത്തിലാണ്.

ചൈനയില്‍ നിന്ന് മടങ്ങിയെത്തിയ അഞ്ചുപേര്‍ മഹാരാഷ്ട്രയിലും നിരീക്ഷണത്തിലാണ്. ഇവരില്‍ രണ്ടുപേര്‍ക്ക് പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മുംബൈയിലെ കസ്തൂര്‍ഭ ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ കൊറോണ വൈറസ് ബാധിച്ചിട്ടുള്ള വുഹാനിലൂടെ സഞ്ചരിച്ചിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ വൈറസ് ബാധ നേരിടാന്‍ ചൈന നടപടികള്‍ അതീവകര്‍ശനമാക്കി. 10 നഗരങ്ങളില്‍ പൊതുഗതാഗതം നിര്‍ത്തിവയ്ക്കുകയും ആരാധനാലയങ്ങളടക്കം അടയ്ക്കുകയും ചെയ്തു. ഇതുവരെ 25 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. എണ്ണൂറ്റിമുപ്പതു പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സെസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമായ സജ്ഞീകരണങ്ങള്‍ എടുത്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.

SHARE