മോദിയെപ്പോലെ അദ്ദേഹത്തിന്റെ ഭക്തന്‍മാരും സോഷ്യല്‍ മീഡിയ ഉപേക്ഷിച്ചാല്‍ രാജ്യം ശാന്തമാവുമെന്ന് എന്‍.സി.പി

മുംബൈ: മോദിയുടെ മാതൃക പിന്‍പറ്റി അദ്ദേഹത്തിന്റെ ഭക്തന്‍മാരും സോഷ്യല്‍ മീഡിയ ഉപേക്ഷിച്ചാല്‍ രാജ്യത്ത് സമാധാനമുണ്ടാവുമെന്ന് എന്‍.സി.പി വക്താവ് നവാബ് മാലിക് പറഞ്ഞു. മോദിയുടെ തീരുമാനം രാജ്യത്തെ ജനങ്ങളുടെ താല്‍പര്യം പരിഗണിച്ചാണെന്നും നവാബ് മാലിക് പരിഹസിച്ചു.

കഴിഞ്ഞ ദിവസമാണ് ഞായറാഴ്ച മുതല്‍ സോഷ്യല്‍ മീഡിയ ഉപയോഗം അവസാനിപ്പിക്കുന്നതായി മോദി ട്വീറ്റ് ചെയ്തത്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളല്ല വെറുപ്പാണ് അവസാനിപ്പിക്കേണ്ടത് എന്നായിരുന്നു ഇതിനോട് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

അതേസമയം മോദിയുടെ തീരുമാനം സോഷ്യല്‍ മീഡിയ നിരോധനത്തിന്റെ ആദ്യപടിയാണോയെന്ന് സംശയിക്കേണ്ടതുണ്ടെന്ന് ശശി തരൂര്‍ എം.പി പ്രതികരിച്ചു.

SHARE