മുന്‍ മലപ്പുറം കലക്ടര്‍ എ ഷൈന മോള്‍ക്കെതിരെ അറസ്റ്റ് വാറന്റ്

കൊച്ചി: വാട്ടര്‍ അതോറിറ്റി എംഡി എ ഷൈന മോള്‍ക്ക് അറസ്റ്റ് വാറന്റ്. കരാറുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് പാലിക്കാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതി മുന്‍ മലപ്പുറം കലക്ടര്‍ കൂടിയായ ഷൈന മോള്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

കരാര്‍ തുക വര്‍ധിപ്പിക്കാനുള്ള കോടതി ഇത്തര് പാലിക്കാതെ വാട്ടര്‍ അതോറിറ്റി എംഡിയായ എ ഷൈന മോള്‍ ഇത്തരവ് വിരുദ്ധമായ നടപടി സ്വീകരിച്ചതിന്,  ചെന്നൈ ആസ്ഥാനമായ ഇപിഐഎല്‍ കമ്പനിയുടെ കോടതി അലക്ഷ്യ പരാതിയില്‍ കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ എ ഷൈനയോട് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കോടതിയില്‍ നേരിട്ട് ഹാജരാവുന്നതില്‍ ഇളവ് വേണമെന്നാവിശ്യപ്പെട്ടപ്പോളാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിപ്പിച്ചത്. നവംബര്‍ 15 ന് എ ഷൈനമോളെ അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്.

SHARE