‘ഇംഗ്ലീഷ് അറിയില്ല’; മയക്കുമരുന്ന് കേസില്‍ നിന്ന് പ്രതിയെ കോടതി കുറ്റവിമുക്തനാക്കി

ആറ് വര്‍ഷമായി ജയിലില്‍ കഴിയുന്ന ജപ്പാന്‍ സ്വദേശിയെ ഇംഗ്ലീഷ് അറിയില്ലെന്ന കാരണത്താല്‍ മയക്കുമരുന്ന് കേസില്‍ നിന്ന് കുറ്റവിമുക്തനാക്കി കോടതി. ബോംബെ ഹൈക്കോടതിയുടെ ഗോവ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. 2013 ലാണ് ജപ്പാന്‍ സ്വദേശി ഹിനഗട്ട പിടിയിലാവുന്നത്.

എന്നാല്‍ പരിശോധന നടത്തുന്നതിന് മുമ്പ് മജിസ്‌ട്രേറ്റിന്റെയോ ഗസറ്റഡ് ഓഫീസറിന്റെയോ മുന്നില്‍ വച്ചായിരിക്കണമെന്ന് ആവശ്യപ്പെടാനുള്ള അവകാശം വ്യക്തിക്കുണ്ടെന്ന് പരിശോധിക്കപ്പെടുന്നയാളെ അറിയിച്ചിരിക്കണമെന്നാണ് നിയമം. ഇത് പൊലീസ് പാലിച്ചില്ലെന്നാണ് ഹിനഗട്ട കോടതിയെ അറിയിച്ചത്. തനിക്ക് ജാപ്പനീസ് ഭാഷ മാത്രമേ വശമുള്ളുവെന്നും തന്റെ ഭാഷയില്‍ ഇക്കാര്യം ആരും പറഞ്ഞുതന്നിട്ടില്ലെന്നുമായിരുന്നു ഹിനഗട്ട കോടതിയില്‍ അറിയിച്ചത്. ഈ വാദം ശരിവച്ചാണ് ഹൈക്കോടതി ഹിനഗട്ടയെ കുറ്റവിമുക്തനാക്കിയത്.

SHARE