ബാഴ്‌സലോണയുടെ ബ്രസീല്‍ സൂപ്പര്‍ താരം ഫിലിപ്പെ കുടീഞ്ഞോ ജര്‍മ്മന്‍ ലീഗിലേക്ക്. ബയേണ്‍ മ്യൂണിക്കുമായി ഒരുവര്‍ഷ കരാറിലെത്തി. വായ്പാ അടിസ്ഥാനത്തിലാണ് കരാര്‍. സീസണിനൊടുവില്‍ ബയേണുമായി സ്ഥിരം കരാര്‍ ഒപ്പുവയ്ക്കാവുന്ന തരത്തിലാണ് ഇരുടീമുകളും താരക്കൈമാറ്റം നടത്തിയിരിക്കുന്നത്.

പ്രതീക്ഷിച്ച മികവിലേക്ക് ഉയരാതിരുന്നതോടെയാണ് ബാഴ്‌സ കുടീഞ്ഞോയെ ഒഴിവാക്കിയത്. കുടീഞ്ഞോയെ പിഎസ്ജിക്ക് നല്‍കി നെയ്മറെ സ്വന്തമാക്കാനുള്ള ബാഴ്‌സയുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് പുതിയ ക്ലബ്ബിലേക്ക് കുടിഞ്ഞോ മാറിയത്.

അതിനിടെ കുടിഞ്ഞോ ആഴ്‌സസണലിലേക്കോ പഴയ ക്ലബ്ബായ ലിവര്‍പൂളിലേക്കോ പോകുമെന്നും വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കുടിഞ്ഞോ ബയേണ്‍ മ്യൂണിക്കിലേക്ക് മാറിയ കാര്യം ബാഴ്‌സ തന്നെ ഇന്നലെ വ്യക്തമാക്കി.