കോവിഡ്; യാത്രാവിലക്കിനെ തുടര്‍ന്ന് കാട്ടിലൂടെ സഞ്ചരിച്ചവര്‍ കാട്ടുതീയില്‍ പെട്ടു

ഇടുക്കി: കോവിഡ് യാത്രാവിലക്കിനെത്തുടര്‍ന്ന് കാട്ടുവഴിയിലൂടെ തേനിയിലേക്ക് പോയവര്‍ കാട്ടുതീയില്‍പ്പെട്ടു. ഇടുക്കി പൂപ്പാറയില്‍ നിന്ന് തേനിയിലേക്ക് പോയവര്‍ കാട്ടുതീയില്‍ അകപ്പെട്ടത്. ഒന്‍പത് പേരടങ്ങുന്ന സംഘമാണ് കാട്ടുവഴിയിലൂടെ നിര്‍ദേശങ്ങള്‍ ലംഘിച്ച് തമിഴ്‌നാട്ടിലേക്ക് പോയത്.

ഇവര്‍ ഇടുക്കിയിലെ തേയിലത്തോട്ടം തൊഴിലാളികളാണ്. സംഭവത്തെ പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

SHARE