കോവിഡ് 19 അടച്ചുപൂട്ടല്‍: സംസ്ഥാനത്ത് ഇന്ന് 1991 കേസുകള്‍; 1949 അറസ്റ്റ്; 1477 വാഹനങ്ങള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം: കോവിഡ് 19 സംബന്ധിച്ച ലോക്ക്ഡൗണ്‍ നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1991 പേര്‍ക്കെതിരെ കേസെടുത്തതായി സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വി പി പ്രമോദ് കുമാര്‍ അറിയിച്ചു.
1949 പേരാണ് ഇന്ന് മാത്രം അറസ്റ്റിലായത് . 1477 വാഹനങ്ങളും പിടിച്ചെടുത്തു.

ജില്ല തിരിച്ചുള്ള കണക്കുകള്‍ ചുവടെ…
(കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 152, 130, 129
തിരുവനന്തപുരം റൂറല്‍ – 98, 104, 74
കൊല്ലം സിറ്റി – 197, 211, 163
കൊല്ലം റൂറല്‍ – 169, 170, 130
പത്തനംതിട്ട – 269, 280, 228
കോട്ടയം – 102, 127, 44
ആലപ്പുഴ – 135, 139, 84
ഇടുക്കി – 92, 52, 22
എറണാകുളം സിറ്റി – 70, 74, 62
എറണാകുളം റൂറല്‍ – 92, 27, 61
തൃശൂര്‍ സിറ്റി – 78, 91, 65
തൃശൂര്‍ റൂറല്‍ – 108, 130, 85
പാലക്കാട് – 63, 70, 54
മലപ്പുറം – 127, 131, 79
കോഴിക്കോട് സിറ്റി – 88, 88, 88
കോഴിക്കോട് റൂറല്‍ – 9, 13, 7
വയനാട് – 64, 27, 52
കണ്ണൂര്‍ – 67, 73, 41
കാസര്‍ഗോഡ് – 11, 12, 9