കൊറോണ വൈറസ് ആന്റിബോഡിയെ വേര്‍തിരിച്ചതായി ഇസ്രായേല്‍; കോവിഡ് ചികിത്സയിലെ സുപ്രധാന വഴിത്തിരിവെന്ന് പ്രതിരോധമന്ത്രി

ഇസ്രായേല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ബയോളജിക്കല്‍ റിസര്‍ച്ച് പ്രധാന കൊറോണ വൈറസ് ആന്റിബോഡിയെ വേര്‍തിരിച്ചതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രി. കൊറോണ ചികിത്സയില്‍ സുപ്രധാന വഴിത്തിരിവ് എന്നാണ് കണ്ടെത്തലിനെ പ്രതിരോധമന്ത്രി നഫ്താലി ബെന്നറ്റ് വിശേഷിപ്പിച്ചത്. കൊറോണ വൈറസിന് ഒരു മറുമരുന്ന് കണ്ടെത്തുന്നതില്‍ സുപ്രധാനമായ മുന്നേറ്റമാണിതെന്നും അദ്ദേഹത്തിന്റെ വാദം.

ഇസ്രായേലിലെ കൊറോണ വൈറസ് ചികിത്സയും വാക്‌സിനും വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത് ഇസ്രായേല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ബയോളജിക്കല്‍ റിസര്‍ച്ചാണ്. കോവിഡ് മുക്തരായവരില്‍ രക്തപരിശോധന ഉള്‍പ്പെടെയുള്ളവയാണ് ഇവിടെ നടക്കുന്നുണ്ട്. ഇസ്രായേലില്‍ ഇതുവരെ 16,246 കോവിഡ് കേസുകളും 235 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

SHARE