ലോകത്ത് അഞ്ച് ലക്ഷത്തിലേറെ കോവിഡ് ബാധിതര്‍; മരണസംഖ്യ 24,000 കടന്നു

ലോകത്തൊട്ടാകെ കോവിഡ് ബാധിതരുടെ എണ്ണം 5,31,337 ആയി. 24,058 പേര്‍ മരിക്കുകയും ചെയ്തു. ഏറ്റവും കൂടൂതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ അമേരിക്ക മുന്നിലെത്തി. 86,197 പേര്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയേയും ഇറ്റലിയേയും മറികടന്നാണ് അമേരിക്ക മുന്നിലെത്തിയത്.

24 മണിക്കൂറിനിടെ അമേരിക്കയില്‍ 16,841 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1195 പേര്‍ ഇതുവരെ മരിച്ചിട്ടുണ്ട്. കൊറോണവൈറസിന്റെ അടുത്ത ആഘാത കേന്ദ്രം യുഎസായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മരണസംഖ്യയില്‍ മുന്നില്‍ ഇറ്റലിയാണ്. 8,215 പേര്‍ ഇറ്റലിയില്‍ ഇതുവരെ മരിച്ചിട്ടുണ്ട്.മരണ നിരക്കില്‍ ലോകത്ത് രണ്ടാം സ്ഥാനത്തും സ്‌പെയിനാണ്. 4150 പേര്‍ ഇവിടെ മരിച്ചു.

SHARE