സംസ്ഥാനത്ത് ഒരു കോവിഡ് മരണംകൂടി


തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തിരുവനന്തപുരം നെട്ടയം സ്വദേശി തങ്കപ്പന്‍ (76)ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 24 ആയി. മുംബയില്‍ നിന്നാണ് തങ്കപ്പന്‍ നാട്ടില്‍ എത്തിയത്. കടുത്ത പ്രമേഹ രോഗിയായിരുന്ന ഇദ്ദേഹത്തെ ശ്വാസംമുട്ടലിനെ തുടര്‍ന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

ആശുപത്രിയില്‍ എത്തിച്ച് ഒരു മണിക്കൂറിനകം തന്നെ മരണം സംഭവിച്ചെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്. ശേഷം ഇന്നലെയാണ് സ്രവപരിശോധനാ ഫലം ലഭിച്ചതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മുംബയില്‍ നിന്ന് നാട്ടിലെത്തുമ്പോള്‍ തന്നെ ഇദ്ദേഹം രോഗബാധിതനായിരുന്നു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ സമ്പര്‍ക്കപട്ടിക തയ്യാറാക്കുന്നതില്‍ വലിയ വെല്ലുവിളിയല്ലെന്നും മന്ത്രി പറഞ്ഞു.

SHARE