സംസ്ഥാനത്ത് രണ്ടു കോവിഡ് മരണം കൂടി


കൊല്ലം: സംസ്ഥാനത്ത് രണ്ടു കോവിഡ് മരണംകൂടി. കൊല്ലം ജില്ലയില്‍ രണ്ട് കൊവിഡ് ബാധിതര്‍ മരിച്ചു. മരിച്ചത് വാളത്തുങ്കല്‍ സ്വദേശിയും പള്ളിമണ്‍ സ്വദേശിനിയുമാണ്. രണ്ട് പേരും 70ല്‍ അധികം വയസ് പ്രായമുള്ളവരായിരുന്നു.

മരിച്ചരില്‍ ഒരാള്‍ വാളത്തുങ്കല്‍ സ്വദേശിയായ ത്യാഗരാജന്‍ (74) ആണ്. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു ത്യാഗരാജന്‍.

മരിച്ച രണ്ടാമത്തെയാള്‍ പള്ളിമണ്‍ സ്വദേശിനിയായ ഗൗരിക്കുട്ടിയാണ്. 75 വയസായിരുന്നു. ഗൗരിക്കുട്ടിയ്ക്ക് രോഗം കണ്ടെത്തിയത് മരണശേഷം നടത്തിയ പരിശോധനയിലാണ്. ഇവരെ തോട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

SHARE