സംസ്ഥാനത്ത് ഒരു കോവിഡ് മരണംകൂടി


വയനാട്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. വയനാട് പേര്യ സ്വദേശിയായ റെജിയാണ് രോഗം ബാധിച്ച് മരണപ്പെട്ടത്. 45 വയസായിരുന്നു.

ഇദ്ദേഹം രോഗബാധ മൂലം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഏതാനും നാളുകളായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മരണങ്ങളുടെ എണ്ണം 82 ആയി ഉയര്‍ന്നിരിക്കുകയാണ്. നിലവില്‍ 0.33 ശതമാനമാണ് കേരളത്തിലെ കൊവിഡ് മരണനിരക്ക്.

SHARE