കോവിഡ്; 26 വയസ്സുകാരനായ മലയാളി യുഎഇയില്‍ മരിച്ചു

കോവിഡ്; 26 വയസ്സുകാരനായ മലയാളി യുഎഇയില്‍ മരിച്ചു

അബൂദാബി: കോവിഡ് ബാധിച്ച് മലയാളി യുവാവ് യുഎയില്‍ മരിച്ചു. മണ്ണാര്‍ക്കാട് നെല്ലിപ്പുഴ സ്വദേശി ജമീഷ് അബ്ദുല്‍ ഹമീദാണ്(26) മരിച്ചത്. കൊറോണ ബാധിച്ച് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം.

കൊറോണ പോസിറ്റിവ് ആയതിനെ തുടര്‍ന്ന് ജമീഷിനെ ഷാര്‍ജ കുവൈത്ത് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. മണ്ണാര്‍ക്കാട് നെല്ലിപ്പുഴ തിട്ടുമ്മല്‍ ചെറുവനങ്ങാട് വീട്ടില്‍ പരേതനായ ഇബ്രാഹിമിന്റെ മകനാണ്.

അതേസമയം, ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ ബാധിതരുടെ എണ്ണവും മരണനിരക്കും കുത്തനെ ഉയരുകയാണ്. 31 പേര്‍ കൂടി മരിച്ചതോടെ ഗള്‍ഫില്‍ കൊറോണ മരണ സംഖ്യ 808 ആയി ഉയര്‍ന്നു. ഒറ്റ ദിവസത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന മരണസംഖ്യ കൂടിയാണ് ഇന്നലത്തേത്. ഏഴായിരത്തിലേറെ പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം ഇതോടെ ഒരു ലക്ഷത്തി 69,000 പിന്നിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

NO COMMENTS

LEAVE A REPLY