ഗള്‍ഫില്‍ കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു

കോവിഡ് ബാധയേറ്റ് ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു.കാസര്‍ഗോഡ് ഉടുമ്പന്തല സ്വദേശി മുഹമ്മദ് അസ്‌ലം(32), പത്തനംതിട്ട വള്ളംകുളം പാറപ്പുഴ വീട്ടില്‍ ജയചന്ദ്രന്‍ പിള്ള(57) എന്നിവര്‍ ദുബായിലാണ് മരിച്ചത്.

മുഹമ്മദ് അസ്‌ലം ദുബായ് അല്‍ ഖുസൈസിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ജയചന്ദ്രന്‍ കഴിഞ്ഞ മാസം 26 മുതല്‍ അജ്മാന്‍ ശൈഖ് ഖലീഫ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതുവരെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് 97 മലയാളികളാണ് മരിച്ചത്.

SHARE