ഇന്ന് കോവിഡ് സ്ഥിരീകരിച്ച 12 പേരില്‍ 11 പേര്‍ക്കും രോഗം വന്നത് സമ്പര്‍ക്കം വഴി


തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 12 പേര്‍ക്ക്. ഇതില്‍ 11 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കാസര്‍ഗോഡ് ജില്ലയിലെ ഒരാള്‍ വിദേശത്ത് നിന്നും വന്നതാണ്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച വ്യക്തി വീട്ടില്‍ നിരീക്ഷണത്തിലാണ്. ഇവരെ ഉടന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കും.

കണ്ണൂര്‍-4,കാസര്‍ഗോഡ്-4,മലപ്പുറം-2,കൊല്ലം-1,പത്തനംതിട്ട-1 എന്നിങ്ങനെയാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചതിന്റെ ജില്ല തിരിച്ചുള്ള കണക്കുകള്‍.കോവിഡ്19 നെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥിയിലായവര്‍ ഉള്‍പ്പെടെ എട്ടുവിദേശികളുടെ ജീവന്‍ ഇതിനോടകം രക്ഷിക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.

SHARE