രാജ്യത്തെ കോവിഡ് ബാധിതരില്‍ 70 ശതമാനവും 13 നഗരങ്ങളില്‍

രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായ 13 നഗരങ്ങളിലെ മുനിസിപ്പല്‍ കമ്മീഷണര്‍മാരുടെയും ജില്ലാ മജിസ്‌ട്രേട്ടുമാരുടെയും യോഗം വിളിച്ചുചേര്‍ത്തു. മുംബൈ, ചെന്നൈ, ഡല്‍ഹി, അഹമ്മദാബാദ്, താനെ, പുണെ, ഹൈദരാബാദ്, കൊല്‍ക്കത്ത, ഹൗറ, ഇന്ദോര്‍, ജയ്പുര്‍, ജോധ്പുര്‍, ചെങ്കല്‍പ്പേട്ട്, തിരുവള്ളൂര്‍ നഗരങ്ങളിലെ ഭരണാധികാരികളുമായി കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയാണ് ചര്‍ച്ച നടത്തിയത്.

രാജ്യത്തെ കോവിഡ് ബാധിതരില്‍ 70 ശതമാനവും ഈ നഗരങ്ങളിലാണെന്ന് യോഗം വിലയിരുത്തി. രാജ്യതലസ്ഥാനവും സാമ്പത്തിക തലസ്ഥാനവും കോവിഡ് ബാധിതര്‍ ഏറ്റവും അധികമുള്ള നഗരങ്ങളുടെ പട്ടികയിലുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ക്ഡൗണിന്റെ നാലാം ഘട്ടം മെയ് 31 ന് അവസാനിക്കാനിരിക്കെയാണ് തീവ്ര രോഗബാധിതമായ 13 നഗരങ്ങളിലെ ഭരണാധികാരികളുമായി കേന്ദ്രം ആശയവിനിമയം നടത്തിയത്.

SHARE