തലയില്‍ ചക്ക വീണതിനെ തുടര്‍ന്ന് ചികിത്സക്കെത്തിയ യുവാവിന് കോവിഡ് സ്ഥിരീകരിച്ചു

coronavirus,3d render

തലയില്‍ ചക്ക വീണതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സക്കെത്തിയ യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ ഇയാള്‍ക്ക് എങ്ങനെയാണ് രോഗം പകര്‍ന്നു കിട്ടിയതെന്ന് വ്യക്തമല്ലെന്ന് പരിയാരം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. കെ. സുദീപ് വ്യക്തമാക്കി.

ഓട്ടോ ഡ്രൈവറായ ഇയാള്‍ക്ക് കോവിഡ് ലക്ഷണം ഉണ്ടായിരുന്നു. കോവിഡ് രോഗികളുമായി സമ്പര്‍ക്കമോ യാത്രാ ചരിത്രമോ ഇല്ലാത്ത ആളാണ് ഇദ്ദേഹം. ഇതൊരു വലിയ അപകടമാണ്. ആരെയെങ്കിലും ഓട്ടോയില്‍ കയറ്റിയത് വഴി കിട്ടിയതാണോ എന്ന് വ്യക്തമല്ല. ഇയാള്‍ ഇടക്ക് ജില്ലാ ആശുപത്രിയില്‍ പോയിട്ടുണ്ട്. അവിടുന്ന് കിട്ടിയതാണോ എന്നും അറിയില്ല. ഇക്കാര്യം റൂട്ട് മാപ്പ് തയാറാക്കി പരിശോധിച്ചു വരികയാണ്.

SHARE