സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഇനിയും ഉയരുമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഇനിയും കോവിഡ് കേസുകള്‍ ഉയരുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ക്വാറന്റീന്‍ പാലിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകും. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ വലിയ വില നല്‍കേണ്ടിവരുമെന്നും ആരോഗ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

കേരളത്തിന് പുറത്തുനിന്ന് കൂട്ടത്തോടെ ആളുകളെത്തുമ്പോള്‍ അവരെവിടെ നിന്ന് വരുന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ ക്രോഡീകരിക്കാനും മുന്‍കരുതലെടുക്കാനും ബുദ്ധിമുട്ടുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.സമൂഹവ്യാപനം ഉണ്ടെന്നതിന് തെളിവൊന്നും ഇതുവരെ കിട്ടിയിട്ടില്ല. അത്തരമൊരു വിലയിരുത്തല്‍ സംസ്ഥാനത്ത് ഇപ്പോഴില്ലെന്നും കെകെ ശൈലജ വ്യക്തമാക്കി

SHARE