കോവിഡ്; കോട്ടയം സ്വദേശി മരിച്ചു; ജില്ലയിലെ ആദ്യ മരണം

കോട്ടയം: കോവിഡ് ബാധിച്ചു കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. കോട്ടയം പാറത്തോട് സ്വദേശിയും ഓട്ടോറിക്ഷ െ്രെഡവറുമായിരുന്ന അബ്ദുള്‍ സലാം (71) ആണ് മരിച്ചത്.

ഇന്നു രാവിലെയാണ് അബ്ദുള്‍ സലാം മരണപ്പെട്ടത്. ഇയാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. അബ്ദുള്‍ സലാമിനു കടുത്ത വൃക്കരോഗവും പ്രമേഹവും ഉണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

SHARE