അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2584 കേസുകള്‍; 2607 അറസ്റ്റ്; പിടിച്ചെടുത്തത് 1919 വാഹനങ്ങള്‍

തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2584 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2607 പേരാണ്. 1919 വാഹനങ്ങളും പിടിച്ചെടുത്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 91, 86, 60
തിരുവനന്തപുരം റൂറല്‍ – 371, 375, 292
കൊല്ലം സിറ്റി – 266, 267, 238
കൊല്ലം റൂറല്‍ – 224, 226, 210
പത്തനംതിട്ട – 299, 304, 256
കോട്ടയം – 133, 134, 45
ആലപ്പുഴ – 111, 115, 59
ഇടുക്കി – 95, 48, 14
എറണാകുളം സിറ്റി – 38, 45, 29
എറണാകുളം റൂറല്‍ – 175, 158, 112
തൃശൂര്‍ സിറ്റി – 76, 99, 60
തൃശൂര്‍ റൂറല്‍ – 117, 130, 94
പാലക്കാട് – 118, 143, 104
മലപ്പുറം – 61, 89, 30
കോഴിക്കോട് സിറ്റി – 86, 86, 83
കോഴിക്കോട് റൂറല്‍ – 19, 27, 6
വയനാട് – 60, 27, 40
കണ്ണൂര്‍ – 219, 218, 175
കാസര്‍ഗോഡ് – 25, 30, 12