കോവിഡ് അറിയാന്‍ റാന്‍ഡം പരിശോധന

തിരുവനന്തപുരം: കോവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ദ്ധിച്ച സഹചര്യത്തില്‍ സാമൂഹിക വ്യാപനമുണ്ടായോ എന്നറിയാന്‍ സംസ്ഥാനത്ത് നാളെ റാന്‍ഡം കോവിഡ് പരിശോധന നടത്തും. 3000 പേരുടെ സാമ്പിളുകളാണ് നാളെ പരിശോധനയ്ക്കായി ശേഖരിക്കുക. സമ്പര്‍ക്കത്തിലൂടേയും അല്ലാതേയും രോഗം പടരുന്നതായുള്ള സംശയം നിലനില്‍ക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് രണ്ടാംഘട്ട വ്യാപക പരിശോധന നടത്താന്‍ തീരുമാനിച്ചത്. കോവിഡ് ലക്ഷണമോ, രോഗിയുമായി സമ്പര്‍ക്കമോ ഇല്ലാത്തവര്‍, സമീപകാലത്ത് വിദേശയാത്ര ചരിത്രമില്ലാത്തവര്‍, മുതിര്‍ന്ന പൗരന്‍മാര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരില്‍ നിന്നായിരിക്കും സാമ്പിളുകള്‍ ശേഖരിക്കുക. രണ്ട് ദിവസത്തിനകം ഫലം അറിയാനാകും.

SHARE