പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തണമെന്ന നിലപാടിലുറച്ച് സര്‍ക്കാര്‍; ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

കൊച്ചി: സംസ്ഥാനത്തേക്ക് തിരികെ വരുന്ന പ്രവാസികള്‍ഡക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാണെന്ന നിലപാടിലുറച്ച് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. വിവിധ പ്രവാസി സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇപ്പോളും വാദം തുടരുന്നുണ്ട്.

രോഗവ്്യാപനം തടയാനാണ് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കുന്നതെന്നാണ് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവരെക്കാള്‍ കോവിഡ് പോസിറ്റീവാകുന്നത് പ്രവാസികള്‍ക്കാണെന്നാണ് സത്യവാങ്മൂലത്തിലെ വാദഗം. എന്നാല്‍ ടെസ്റ്റ് നടത്താന്‍ ഭീമമായ തുക കണ്ടെത്താന്‍ പ്രവാസികള്‍ പാടുപെടുകയാണ്.