പൈലറ്റിന് കോവിഡ്; ഡല്‍ഹി-മോസ്‌കോ എയര്‍ ഇന്ത്യ വിമാനം തിരികെ വിളിച്ചു


പൈലറ്റിന് കൊവിഡ് പോസിറ്റീവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡല്‍ഹി-മോസ്‌കോ എയര്‍ ഇന്ത്യ വിമാനം തിരികെ വിളിച്ചു. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി മോസ്‌കോയില്‍ കുടുങ്ങി കിടക്കുന്നവരെ രാജ്യത്ത് തിരികെയെത്തിക്കാനാണ് വിമാനം പുറപ്പെട്ടത്.

പൈലറ്റിനും ജീവനക്കാര്‍ക്കും അടക്കം എല്ലാ പരിശോധനയും പൂര്‍ത്തിയാക്കിയിരുന്നു. വിമാനം ഉസ്ബെക്കിസ്ഥാന്‍ വ്യോമപാതയിലൂടെ സഞ്ചരിക്കുമ്പോഴാണ് പൈലറ്റിന്റെ ഫലം പരിശോധിച്ചതില്‍ അബദ്ധം പറ്റിയതായി ഡല്‍ഹി വിമാനത്താവളത്തിലെ ഗ്രൗണ്ട് സ്റ്റാഫ് കണ്ടെത്തിയത്. ഉടന്‍ വിമാനത്തെ തിരികെ വിളിക്കുകയായിരുന്നു. ഉച്ചയ്ക്ക് 12.30ഓടെ വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ തിരികെയെത്തിയതായി എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

SHARE