കോവിഡ്19; അമേരിക്കയില്‍ ചരമ വാര്‍ത്തകള്‍ക്കായി 15 പേജ് മാറ്റിവെച്ച് ദിനപത്രം


വാഷിംഗ്ടണ്‍: അമേരിക്കയിലെ പ്രധാനപത്രങ്ങളിലൊന്നായ ബോസ്റ്റണ്‍ ഗ്ലോബ് ഞായറാഴ്ച പുറത്തിറങ്ങിയത് 15 പേജ് ചരമവാര്‍ത്തകളുമായി. രാജ്യം നേരിടുന്ന കൊവിഡ് 19 ഭീതിയുടെ നേര്‍മുഖമാണിതെന്നാണ് ട്വിറ്ററുകളില്‍ പലരുടേയും അഭിപ്രായം. മസാച്യൂസെറ്റ്സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പത്രമാണ് ബോസ്റ്റണ്‍ ഗ്ലോബ്.

നേരത്തെ ഇറ്റലിയിലും ഇതുപോലെ ദിനപത്രങ്ങള്‍ ചരമവാര്‍ത്തകള്‍ക്കായി ഭൂരിഭാഗം പേജുകള്‍ മാറ്റിവെച്ചിരുന്നു.

അമേരിക്കയില്‍ ഇതുവരെ 7,58,000 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. 41000 ത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി. ന്യൂയോര്‍ക്കില്‍ മാത്രം 18000 ത്തോളം പേരാണ് കൊവിഡ് 19 മൂലം മരിച്ചത്.

അമേരിക്കയില്‍ 26,889 പേരിലാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച മാത്രം 1997 പേര്‍ അമേരിക്കയില്‍ മരിച്ചു.

SHARE