തണുപ്പ് മൂലം യു.പിയില്‍ പശു ചത്തു;എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കെതിരെ കേസ്

യു.പിയില്‍ തണുപ്പു മൂലം പശു ചത്ത സംഭവത്തില്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കും ജൂനിയര്‍ എഞ്ചിനീയര്‍ക്കുമെതിരെ കേസെടുത്തു. എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.എം തൃപാഠി, ജൂനിയര്‍ എഞ്ചിനീയര്‍ മൂള്‍ചന്ദ് എന്നിവര്‍ക്കര്‍ക്കെതിരെയാണ് കേസ്.യു.പിയിലെ ന്യൂ മണ്ഡി പൊലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിച്ചുള്ളത്. സര്‍ക്കാര്‍ ചിലവില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തില്‍ വെച്ചാണ് പശു ചത്തത്.

മൃഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍, കൃത്യവിലോപം എന്നീ കാര്യങ്ങള്‍ പരിഗണിച്ചാണ് കേസെടുത്തിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു.

SHARE