കൊറോണ കാലത്തും രാഹുലാണ് താരം

വന്നു ! കണ്ടു ! കീഴടക്കി !! രാഹുല്‍ജിയെക്കുറിച്ച് മുമ്പെഴുതിയതിന് അടിവരയിടുന്നു. ഒരു ജന പ്രതിനിധി ആരായിരിക്കണം?പാഠശാലയില്‍ പോയൊന്നും പഠിക്കേണ്ട കാര്യമില്ല സാക്ഷാല്‍ രാഹുല്‍ ഗാന്ധിയെ നിരീക്ഷിച്ചാല്‍ മാത്രം മതി. ആത്മാത്ഥതയുടെ നിറകുടം.

വയനാട്ടിലോട്ട് അദ്ദേഹം വരുമ്പോള്‍ എന്തെല്ലാമായിരുന്നു കുതുഹുലം. പേടിച്ചോടി വന്നെന്ന് പറഞ്ഞവര്‍ക്ക് തന്നെയായി പിന്നെ പേടി.അങ്ങിനെയൊക്കെ വര്യാന്‍ പറ്റോ ഞമ്മള്‍ക്ക് അവിടെ കാണേണ്ടേ എന്നായി പിന്നീട്.അവസാനം ബൂത്തില്‍ പരാതിയായി. എല്ലാരും ഒരു ചിഹ്നത്തില്‍ അമര്‍ത്തി ചിഹ്നം കാണുന്നില്ലെന്ന്. ഇടതെന്നോ വലതെന്നോ വ്യത്യാസമില്ലാതെ എല്ലാരും ഒരു ബട്ടണില്‍ അമര്‍ത്തിയപ്പോള്‍ രാഹുലിന്റെ ലീഡ് 4.30 ലക്ഷം കവിഞ്ഞു.

വെറുതെ ആയില്ല അതൊന്നും. കോണ്‍ഗ്രസ് ദയനീയമായി തോറ്റിട്ടും എ ഐ സി സി അധ്യക്ഷപദം ഉപേക്ഷിച്ചിട്ടും രാഹുല്‍ വയനാട്ടുകാരെ മറന്നില്ല. നന്ദി പറച്ചിലിന് ദിവസങ്ങളെടുത്തു.മക്കാനിയില്‍ കേറി ചായ കുടിച്ചു. വഴിയരികില്‍ നിന്നവരോട് വണ്ടിയില്‍ നിന്നിറങ്ങിച്ചെന്നു വണക്കം പറഞ്ഞു. ഇണക്കം കാട്ടി. കേഡേര്‍സിനെ ചേര്‍ത്തു പിടിച്ചു.ഞാന്‍ നിങ്ങളുടെ സഹോദരനായി നിങ്ങളോടൊപ്പമുണ്ടാവുമെന്ന തെരഞ്ഞെടുപ്പ്കാല വാക്ക് അദ്ദേഹം പാലിക്കുകയായിരുന്നു.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ 2019ലെ പ്രളയം. വയനാടും നിലമ്പൂരും മറ്റിടങ്ങളില്‍ നിന്നുമെല്ലാം നിസ്സഹായതയുടെ നിലവിളിയുയര്‍ന്ന ഘട്ടം.

നാടും നാട്ടാരും വിറങ്ങലിച്ചു പോയ സന്ദര്‍ഭത്തില്‍ രാഹുല്‍ ഗാന്ധിയെത്തി. രക്ഷാപ്രവര്‍ത്തനങ്ങളില്‍ നേരത്തെ ഇടപെട്ടതിനു പുറമെ നേരിട്ടെത്തി പുനരധിവാസ പാക്കേജുകള്‍, ആശ്വാസത്തിന്റെ ആയിരക്കണക്കിനു കമ്പിളി പുതപ്പുകള്‍ എല്ലാറ്റിലും പുറമെ ഒരു നിയോജക മണ്ഡലത്തിലേക്ക് 2000 വീതം 14000 ഭക്ഷ്യ കിറ്റുകള്‍ .മറ്റു സാമ്പത്തിക സഹായങ്ങള്‍ വേറെയും. രക്ഷാപ്രവര്‍ത്തകരെ ആദരിച്ചു. കണ്ണീരണിഞ്ഞ കുടുംബങ്ങളെ വരെ കുളിരണിയിപ്പിക്കും രാഹുല്‍ സ്‌റ്റൈല്‍ ഇടപെടലുകള്‍. നമ്മുടെ മനസ്സ് നിറഞ്ഞു.

ഇപ്പോഴിതാ ഒരു കൊറോണ വിഷാദ കാലത്തും രാഹുല്‍ ഗാന്ധി അകലം പാലിച്ചടുത്തെത്തി. കോവിഡ് കേരളത്തില്‍ ഉണ്ട് ഇല്ല എന്നു ടീച്ചറമ്മയൊക്കെ വാചകമടി തുടങ്ങുമ്പോഴേക്കും രാഹുലിന്റെ ആദ്യ ഘട്ട സഹായമെത്തി. മരുന്നില്ലാത്ത മാറാവ്യാധിയെ തുരത്താനുള്ള തെര്‍മല്‍ സ്‌കാനര്‍ ഇഷ്ടം പോലെ.20000 മാസ്‌ക്കുകള്‍. ആയിരം ലിറ്റര്‍ സാനിറ്റൈസര്‍ ഇത്രയും 3 ജില്ലാ കലക്ടര്‍മാര്‍ക്ക് രാഹുല്‍ വക. തീര്‍ന്നില്ല തുടര്‍ന്ന് 2 കോടി 70 ലക്ഷം.കാസര്‍ക്കോട് പോലെ മെഡിക്കല്‍ കോളജ് അനുവദിച്ചിട്ടും സര്‍ക്കാര്‍ പിടിപ്പുകേടുമൂലം അതു തട്ടിക്കളിയാണല്ലോ. നിലവിലുള്ള ജില്ലാ ആസ്പത്രിയില്‍ ഐ സി യു സജ്ജമാക്കാന്‍ കൊറോണയെ പടിയകറ്റാനുള്ള ഏക രക്ഷാവലംബിയായ വെന്റിലേറ്റുകള്‍ യഥേഷ്ടം വാങ്ങാന്‍ വയനാട് എം പി യുടെ കയ്യൊപ്പ് സംസ്ഥാനത്ത് മറ്റൊരാളും ചെയ്യാത്തവന്‍ തുക 2.70 കോടി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഐ സി യു ,വെന്റിലേറ്റര്‍ ആവശ്യങ്ങളിലേക്ക് തന്റെ സുഹൃത്ത് ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭ എം പി വക 25 ലക്ഷം, ബത്തേരി താലൂക്ക് ആസ്പത്രിക്ക് മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭ എം പികമാര്‍ കേത്കറിന്റെ 25 ലക്ഷവും. ആനന്ദ ലബ്ധിയ്ക്കു ഇനിയെന്തു വേണം!

ഇപ്പോഴിതാ അകലത്തിലാണേലും സ്‌നേഹം കൊണ്ട് അടുപ്പത്തിലായ രാഹുല്‍ ഗാന്ധി ഇരുപത്തിയെട്ടായിരം(28000) കിലോ അരി, അയ്യായിരത്തി അറുന്നൂറ് (5600) കിലോ വന്‍ ചെറുപയറുമായി കമ്യൂണിറ്റി കിച്ചണിലേക്ക്.വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ വയനാട് ,കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ 51 പഞ്ചായത്തുകളിലെയും 5 നഗരസഭകളിലെയും സമൂഹ അടുക്കളയില്‍ രാഹുല്‍ അരി വേവുമ്പോള്‍
നുണ വേവിക്കാന്‍ വെച്ചോരെ വെള്ളം ബാങ്ങിവെയ്ക്കാം ഇനിയെങ്കിലും.

സി പി ചെറിയ മുഹമ്മദ്‌

SHARE