സി.പി.എം വിശാലസഖ്യത്തിലേക്കില്ലെന്ന് സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് ഒരു വിശാലസഖ്യം ഉണ്ടാവില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നതാണ് പ്രധാനലക്ഷ്യം എങ്കിലും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്നും യെച്ചൂരി വ്യക്തമാക്കി.

സംസ്ഥാനതലത്തില്‍ സി.പി.എം സ്ഥാനാര്‍ഥികള്‍ മത്സരിക്കേണ്ട സീറ്റുകള്‍ സംബന്ധിച്ച് കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യും. പാര്‍ട്ടിയുടെ പ്രകടന പത്രികക്കും കേന്ദ്ര കമ്മിറ്റി യോഗത്തില്‍ രൂപം നല്‍കുമെന്നും യെച്ചൂരി പറഞ്ഞു.

SHARE