ഒന്‍പതുകാരിയെ പീഡിപ്പിച്ച കേസില്‍ സി.പി.എം നേതാവിനെ റിമാന്റ് ചെയ്തു

കോഴിക്കോട്: ഒന്‍പത് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ സി.പി.എം നേതാവിനെ കോടതി റിമാന്റ് ചെയ്തു. സി.പി.എം വെസ്റ്റ്ഹില്‍ ലോക്കല്‍ മുന്‍ സെക്രട്ടറി കെ.പി ജയന്‍ (52) നെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്.

തുടര്‍ന്നാണ് കുട്ടി സ്‌കൂള്‍ ടീച്ചറോട് പരാതിപ്പെടുന്നത്. തുടര്‍ന്നു ബാലാവകാശ കമ്മീഷന്‍ മുന്‍പാകെ പരാതിയും എത്തി. കമ്മീഷന്‍ ബന്ധപ്പെട്ടവരുടെ വിശദമായ മൊഴിയെടുത്തപ്പോഴാണ് സംഭവം ഇരുപത് ദിവസം മുന്‍പ് നടന്നതാണെന്നും പൊലീസ് സ്റ്റേഷനില്‍ ഒത്തു തീര്‍പ്പുണ്ടായെന്നും പുറത്തറിഞ്ഞത്. രക്ഷിതാക്കളുടെ മൊഴിപ്പകര്‍പ്പുകള്‍ കേസുമായി ബന്ധപ്പെട്ട് കോടതിയിലെത്തിയതോടെ ജയന്‍ കുടുങ്ങുകയായിരുന്നു. കേസൊതുക്കി തീര്‍ക്കാന്‍ ശ്രമിച്ച എ.എസ്.ഐക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യമുയര്‍ന്നു.
നടപടിയാവശ്യപ്പെട്ട് യുവജന സംഘടനകള്‍ വെള്ളയില്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. ഗുരുതരമായ തെറ്റ് വരുത്തിയ പൊലീസുകാര്‍ക്കെതിരെ കേസെടുക്കണമെന്നും സസ്‌പെന്റ് ചെയ്യണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

SHARE