മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയ സിപിഎമ്മുകാരെ അറസ്റ്റ് ചെയ്തു; എസ്‌ഐ യെ മുസ്‌ലിം വര്‍ഗീയവാദിയെന്നാരോപിച്ച് സിപിഎം നേതാവ്

സ്‌കൂള്‍ കലോത്സവത്തില്‍ പ്രശ്‌നമുണ്ടാക്കിയതില്‍ അറസ്റ്റ് ചെയ്തതിന് എസ്‌ഐ ക്കെതിരെ കൊലവിളിയുമായി സിപിഎം നേതാവ്. വടകര എസ്‌ഐ എ ഷറഫുദ്ദീനെതിരെയാണ് സിപിഎമ്മിന്റെ കൊലവിളി പ്രസംഗം. ഇതിന് പുറമെ മുസ്‌ലിം വര്‍ഗീയവാദിയാണ് എസ്‌ഐ എന്നും പ്രസംഗത്തില്‍ പറയുന്നു.

രണ്ടാഴ്ച്ച മുന്‍പ് ആയഞ്ചേരി റഹ്മാനിയ സ്‌കൂളില്‍ നടന്ന സബ്ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മദ്യപിച്ച് വഴക്ക് ഉണ്ടാക്കിയതിനാണ് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. പ്രതിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ തടയുകയും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തു. കൃത്യ നിര്‍വഹണം തടഞ്ഞതിന് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതാണ് എസ്‌ഐ യെ ഭീഷണിപെടുത്തുന്നതിലേക്കെത്തിയത്.

SHARE