Connect with us

Culture

സി.പി.എമ്മുകാരുടേത് പൊതുബോധത്തിന് അപവാദമായ മാനസികാവസ്ഥ: ഷംസുദ്ദീന്‍

Published

on

 
തിരുവനന്തപുരം: കേരളത്തിലെ സി.പി.എമ്മുകാര്‍ ഇപ്പോഴും പൊതുബോധത്തിനും സാമൂഹ്യബോധത്തിനും അപവാദമായ മാനസികാവസ്ഥയിലാണെന്ന് അഡ്വ.എന്‍. ഷംസുദ്ദീന്‍. നിയമസഭയില്‍ പൊതുമരാമത്ത്, ഭക്ഷ്യ വകുപ്പുകളുടെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമീപകാല സംഭവങ്ങള്‍ ഇതാണ് തെളിയിക്കുന്നത്. മഹിജയോട് കാട്ടിയ ക്രൂരത സി.പി.എമ്മുകാര്‍ക്ക് കേവലം പൊലീസ് നടപടിയാണ്. സെന്‍കുമാര്‍ കേസില്‍ കോടതിയില്‍ നിന്ന് സര്‍ക്കാരിന് ശക്തമായ അടികിട്ടിയെന്ന് പൊതുസമൂഹം വിലയിരുത്തുമ്പോള്‍, കോടതി ചെലവ് സഹിതം കേസ് തള്ളിയാല്‍ അത് പിഴയല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ചീഫ് സെക്രട്ടറി മാപ്പ് എഴുതിക്കൊടുക്കുകയും ചെയ്തു. എം.എം മണിയുടെ പ്രസംഗം തെറിയെന്നും സ്ത്രീവിരുദ്ധമെന്നും പൊതുജനം കാണുമ്പോള്‍ അത് നാട്ടുഭാഷയുടെ സൗന്ദര്യമായാണ് സി.പി.എം വിലയിരുത്തുന്നത്. മഹാരാജാസ് കോളജില്‍ കണ്ടെടുത്തത് മാരകായുധങ്ങളെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അത് വെറും പണിയാധുങ്ങളാക്കുകയായിരുന്നു മുഖ്യമന്ത്രി. സി.പി.എമ്മിന്റെ നിഘണ്ടു വേറെ തന്നെയാണ്.
1982ല്‍ അല്‍ബേനിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. ‘ദി ഡിക്ഷണറി ഓഫ് പീപ്പിള്‍സ് നെയിംസ്’ എന്നാണ് അതിന്റെ പേര്. പാര്‍ട്ടി അംഗീകരിച്ച, കുട്ടികള്‍ക്ക് ഇടാവുന്ന 3000 പേരുകളാണ് ഇതിലുള്ളത്. മറിച്ചായാല്‍ പൊലീസ് അറസ്റ്റ് ചെയ്യും. കുട്ടികള്‍ക്ക് പേരിടാനുള്ള രക്ഷകര്‍ത്താക്കളുടെ അവകാശത്തെ പോലും പാര്‍ട്ടി കവര്‍ന്നെടുക്കുന്നു. കിങ് ജോണ്‍ ഉന്നിന്റെ നാട്ടില്‍, ഉത്തര കൊറിയയില്‍ പാര്‍ട്ടി അംഗീകരിച്ച 15 ഹെയര്‍ സ്റ്റൈലുകളുണ്ട്. അതിലൊന്ന് തെരഞ്ഞെടുക്കണം. അതിനപ്പുറം ചെയ്യാന്‍ പാടില്ല. ഇതാണ് കമ്യൂണിസ്റ്റുകള്‍ക്ക് മാത്രം കഴിയുന്ന സൈദ്ധാന്തിക ശേഷി. ഇതേ അവസ്ഥയിലാണ് ഇവിടത്തെ കമ്യൂണിസ്റ്റുകാരുമെന്നും അദ്ദേഹം പരിഹസിച്ചു.
സാധാരണക്കാരന് അന്നം നിഷേധിച്ച സര്‍ക്കാരാണിത്. യു.ഡി.എഫ് കാലത്ത് നല്‍കിയതുപോലെ അരിയും ഗോതമ്പും പഞ്ചസാരയും നല്‍കാന്‍ കഴിയുമോ എന്നതിനാണ് ഭക്ഷ്യമന്ത്രി മറുപടി പറയേണ്ടത്. അത്തരത്തില്‍ എല്ലാവര്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കാനുള്ള വഴിയുണ്ടാക്കണം. മുമ്പ് കിട്ടിയിരുന്ന 1.21 കോടി പേര്‍ക്ക് ഇപ്പോള്‍ ഗോതമ്പ് കിട്ടുന്നില്ല. ആട്ട വിതരണം നിര്‍ത്തലാക്കി സ്വകാര്യ കമ്പനികളെ സഹായിച്ചു. ഗോതമ്പ് പൊടിച്ച് ആട്ടയാക്കി 12ഉം 13ഉം രൂപക്ക് റേഷന്‍കടകള്‍ വഴി നല്‍കിയിരുന്നത് ഇപ്പോള്‍ പൊതുമാര്‍ക്കറ്റില്‍ 45 രൂപ നല്‍കണം. വാതില്‍പ്പടി വിതരണം നടപ്പിലാക്കാന്‍ ഒരു ഗൃഹപാഠവും ചെയ്തില്ല. ഇതിനായി താലൂക്ക് സപ്ലൈ ഓഫീസുകളിലുള്ളവരെ ഡെപ്യൂട്ട് ചെയ്തതോടെ റേഷന്‍കാര്‍ഡ് വിതരണം ചെയ്യാന്‍ കഴിയുന്നില്ല. ഏഴ് ജില്ലകളില്‍ നടക്കുന്ന വാതില്‍പ്പടി വിതരണം കുറ്റമറ്റതാക്കണം. വാഹനങ്ങളില്‍ ജി.പി.ആര്‍.എസ് ഘടിപ്പിച്ചിട്ടില്ല. വാതില്‍പ്പടി വിതരണം നടത്തുന്നവരാകട്ടെ നേരത്തെ റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തക്ക് വിറ്റതിന് കേസുകള്‍ നേരിടുന്ന ക്രിമിനലുകളാണ്.
പൊതുമരാമത്ത് വകുപ്പില്‍ എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള മനസ് മന്ത്രി ജി. സുധാകരനുണ്ട്. എന്നാല്‍ ധനവകുപ്പ് അദ്ദേഹത്തെ പിന്തുണക്കുന്നില്ല. അദ്ദേഹം ഉയര്‍ത്തിയ കിഫ്ബി വിവാദമൊക്കെ ഇതിന്റെ ഭാഗമാണ്. സംസ്ഥാനത്ത് ദേശീയപാത വികസനം മന്ദഗതിയിലാണ്. ശക്തമായ ഇടപെടല്‍ വേണം. ദേശീയപാതയിലുള്ള ബൈപ്പാസുകള്‍ക്ക് പ്രത്യേക പരിഗണന വേണം. മണ്ണാര്‍ക്കാട് ബൈപ്പാസ് പ്രവര്‍ത്തി വേഗത്തിലാക്കണം. മലയോര, തീരദേശ ഹൈവേകള്‍ നല്ല പദ്ധതികളാണ്. മരാമത്ത് വകുപ്പില്‍ ഉദ്യോഗസ്ഥരുടെ കുറവുണ്ട്. ഇതുകാരണം പ്രവര്‍ത്തികള്‍ മുടങ്ങുന്നു. ഗ്രാമീണ റോഡുകള്‍ക്ക് ഫണ്ട് വകയിരുത്തണം. 1500 കിലോമീറ്റര്‍ പഞ്ചായത്ത് റോഡുകള്‍ പി.ഡബ്ല്യു.ഡി ഏറ്റെടുക്കുമെന്ന പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട് എം.എല്‍.എമാരുടെ നിര്‍ദേശങ്ങള്‍ കൂടി സ്വീകരിക്കണമെന്നും ഷംസുദ്ദീന്‍ ആവശ്യപ്പെട്ടു.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending