ജാതി അധിക്ഷേപം; സി.പി.എം ഗ്രാമപ്പഞ്ചായത്തംഗം രാജിവെച്ചു

കോഴിക്കോട്: സഹമെമ്പര്‍ ജാതി അധിക്ഷേപം നടത്തിയെന്ന ആരോപണത്തില്‍ പാര്‍ട്ടി നേതൃത്വം കൈവിട്ടതോടെ സി.പി.എം ഗ്രാമപ്പഞ്ചായത്തംഗം രാജിവച്ചു. മുക്കം കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തംഗവും സി.പി.എം പ്രവര്‍ത്തകനുമായ കെ.എസ് അരുണ്‍ കുമാറാണ് പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയത്.

തന്നെ ജാതീയമായി അധിക്ഷേപിച്ച ഗ്രാമപ്പഞ്ചായത്തംഗത്തിനെതിരേ നടപടി സ്വീകരിക്കണമെന്ന് അരുണ്‍കുമാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും വിഷയത്തില്‍ പാര്‍ട്ടി ഒപ്പം നിന്നിരുന്നില്ല. മാത്രമല്ല, അരുണ്‍കുമാറിനെ ജില്ലാ നേതൃത്തിലെ ചിലര്‍ തള്ളിപ്പറയുകയും ചെയ്തതോടെയാണ് രാജിവച്ചത്. വോട്ടര്‍മാരോട് ക്ഷമ ചോദിച്ചുകൊണ്ട് ഫേസ്ബുക്കിലൂടെയാണ് അരുണ്‍കുമാര്‍ രാജിവെച്ച വിവരം അറിയിച്ചത്.

SHARE